മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം.
‘സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായി അച്ഛനേയും പഞ്ഞിക്കിടുമ്പോൾ അതിനോട് കമാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ നട്ടെല്ലിന്‍റെ ബലം പരിശോധിക്കാൻ വരുന്നത്.’ – ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. മുഹമ്മദ് റിയാസിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു ബല്‍റാമിന്‍റെ വിമർശനം.
‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’ എന്നായിരുന്നു സഭയില്‍ മുഹമ്മദ് റിയാസിന്‍റെ അധിക്ഷേപ പരാർമശം. ഇതിനെതിരെയാണ് വി.ടി ബൽറാം രംഗത്തെത്തിയത്.