പ്രായം ഒരിക്കലും പോരാട്ട വീര്യത്തിന് തടസമാകില്ലെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് വി എസ് അച്യുതാനന്ദന്‍ വിട പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷനേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും അദ്ദേഹത്തിന് പ്രതിപക്ഷ നിലപാടായിരുന്നുവെന്നും വി ഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. കേരളത്തിലെ ഭൂമി പ്രശ്‌നങ്ങളില്‍ അതിശക്തമായ നിലപാടുകള്‍ വി എസ് സ്വീകരിച്ചു. സാധാരണ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം വഴിക്ക് സഞ്ചരിച്ച ആളായിരുന്നു വി എസ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അതിന് അനുകൂലമായ നടപടി അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ വാദം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസിന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിക്കപ്പെട്ടതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. വി എസ് അച്യുതാനന്ദനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.