ഗണേഷ് കുമാർ നിയമസഭ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയണം : വി.എസ് മനോജ് കുമാർ

Jaihind News Bureau
Friday, November 13, 2020

കെ.ബി.ഗണേഷ് കുമാർ എം.എൽ.എ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ് മനോജ് കുമാർ. തന്‍റെ പേഴ്സണൽ സ്റ്റാഫിനെതിരെ പീഡന കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ കേസ് എടുത്ത സാഹചര്യത്തിലാണ് ആവശ്യം. രാജിക്ക് തയ്യാറല്ലെങ്കിൽ സ്പീക്കർ പുറത്താക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.