പി.ആർ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഹെല്‍ത്ത്കെയർ ഗ്രൂപ്പ്

Jaihind Webdesk
Monday, August 9, 2021

 

ഒളിമ്പിക്ക് ഹോക്കി മെഡൽ ജേതാവ് പിആർ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ്. ചെയർമാൻ ഡോ. ഷംഷീർ വയലിലാണ് പ്രഖ്യാപനം നടത്തിയത്. ഏറെ സന്തോഷം നൽകിയ പ്രഖ്യാപനമെന്ന് പി.ആർ ശ്രീജേഷ് പ്രതികരിച്ചു.

അതേസമയം സംസ്ഥാന സർക്കാർ ഇതുവരെ പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.