കൃത്രിമത്വത്തിനും കാപട്യത്തിനും ജനങ്ങൾ വിലകൊടുക്കില്ല: എൻ.കെ പ്രേമചന്ദ്രൻ

പ്രളയ ദുരന്തത്തെപ്പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച് പ്രീ പോൾ മീഡിയ ക്യാമ്പയിൻ നടത്തി സ്ഥാനാർത്ഥിത്വം നേടിയ പ്രശാന്തിന്‍റെ പ്രചാരണം എൽ.ഡി.എഫിന് നെഗറ്റീവ് ഫാക്റ്ററായി മാറുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃതൃമമായി ഉണ്ടാക്കുന്ന ഒരു പ്രതിഛായയും ശാശ്വതമല്ല, കൃതൃമത്വത്തിനും കാപട്യത്തിനും ജനങ്ങൾ വില കൊടുക്കില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. മേയർ എന്ന നിലയിൽ മൂന്നര വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തേണ്ടത്.മലിനീകരണ നിയന്ത്രണ ബോർഡ് പതിനാലര കോടി പിഴ ഈടാക്കിയത് ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം.ബി.ജെ.പി ഇവിടെ അപ്രസക്തമാണ്. കുമ്മനത്തെ മാറ്റി സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതിൽ ദുരൂഹതയുണ്ട്.

പാലായിൽ ബി.ജെ.പിയും സി പി എമ്മും തമ്മിൽ നടന്ന വോട്ടു മറിക്കൽ വട്ടിയൂർക്കാവിലും ഉണ്ടായാൽ അത്ഭുതപ്പെടാനില്ല.അഭിമാനകരമായ വിജയം യുഡിഎഫിനുണ്ടാകും വിസ്മയകരമായ ഭൂരിപക്ഷത്തോടെ കെ.മോഹൻകുമാർ ജയിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.കാപ്പനെതിരെ ഷിബു ബേബി ജോൺ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു തുടർ നടപടികളെപറ്റി ആലോചിക്കും സി.പി.എമ്മും കാപ്പനും മറുപടി പറയണമെന്നും എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

NK-Premachandran-MP
Comments (0)
Add Comment