സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധികരിച്ചു. പട്ടികയിൽ 2,83,12,463 വോട്ടർമാർ. ഇത്തവണ 7 ലക്ഷം വോട്ടർമാരാണ് കൂടിയത്. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർ പട്ടിക തയാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർപട്ടികയിൽ 1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്ജെൻഡേഴ്സുമാണ് ഉള്ളത്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറു കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.