ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ആറാം ദിനത്തില്‍. വന്‍ ജനപിന്തുണയാണ് യാത്രക്ക് ലഭിക്കുന്നത്. വോട്ട് കൊള്ള തുറന്നുകാട്ടുമെന്നും, ബിഹാറില്‍ ഒരു കള്ളവോട്ട് പോലും ഉണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.
ബിജെപിയുടെ വോട്ട് കൊള്ളയക്കെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പുരോഗമിക്കുന്നത്. ചെറുപ്പക്കാരിലടക്കം വലിയ സ്വാധീനമാണ് യാത്ര ചെയുത്തുന്നത്. 16 ദിവസങ്ങള്‍, 1300 കിലോമീറ്റര്‍ താണ്ടുന്ന ഈ യാത്ര 6 ദിനങ്ങള്‍ പി്ന്നിട്ടപ്പോള്‍ തന്നെ വലിയ വിജയമായി കഴിഞ്ഞുവെന്നാണ് എഐസിസി വിലയിരുത്തല്‍.