VOTER ADHIKAR YATHRA| ‘വോട്ടര്‍ അധികാര്‍ യാത്ര’ പത്താം ദിനത്തില്‍; പ്രിയങ്ക ഗാന്ധി പങ്കെടുക്കും

Jaihind News Bureau
Tuesday, August 26, 2025

വോട്ട് കൊള്ളക്കെതിെരയും ഭരണഘടന സംരക്ഷണത്തിനായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പത്താം ദിനം. ഇന്ന്് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുക്കും. എന്‍ഡിഎ ഇതര നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്ന സൂചനയും ഉണ്ട്. വരും ദിവസങ്ങളില്‍ ഹേമന്ദ് സോറന്‍ ഉള്‍പ്പെടെയുളള പ്രമുഖ നേതാക്കളും യാത്രയില്‍ ഒപ്പം ചേരും. കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ഒന്നിച്ചു ചേര്‍ന്ന്ു മുന്നോട്ടു പോകാനാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഓഗസ്റ്റ് 26 ന് മധുബാനിയില്‍ നടക്കുന്ന യാത്രയില്‍ അവര്‍ പങ്കെടുക്കും. ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചതായും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതായും ആരോപിച്ചാണ് യാത്ര നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ധാരാളം ആളുകളാണ് പങ്കെടുക്കുന്നത്. മറ്റ് പ്രതിപക്ഷ നേതാക്കളും ഈ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.