മുൻഗർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’ ആറാം ദിനം പുരോഗമിക്കുന്നു. രാവിലെ 9 മണിക്ക് മുന്‍ഗറിലെ ചന്ദന്‍ ബാഗ് ചൗക്കില്‍ നിന്ന് യാത്ര പുനരാരംഭിച്ചു.
മുന്‍ഗറില്‍ നിന്ന് യാത്ര റഹ്‌മാനി ഫൗണ്ടേഷന്‍, ഭഗത് സിംഗ് ചൗക്ക്, ഗോല ചൗക്ക് (ഡിജെ റോഡ്), ഭഗല്‍പൂര്‍ റോഡ്, ബൊച്ചാഹ, ബരിയാര്‍പൂര്‍ ചൗക്ക്, സുല്‍ത്താന്‍ഗഞ്ച് ചൗക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഘോഘയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗോലംബര്‍ ചൗക്ക്, ചമ്പാനഗര്‍, നാഥ് നഗര്‍ വഴി ഭഗത് സിംഗ് ചൗക്കിലെ ലോഹ്യ പാലം കടക്കും.
യാത്രയുടെ പ്രധാന പരിപാടിയായ പൊതുയോഗം ഭഗല്‍പൂരിലെ ഘണ്ടാഘര്‍ ചൗക്കില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് നടക്കും. പൊതുസമ്മേളനത്തിന് ശേഷം യാത്ര ഭഗല്‍പൂരിലെ നവഗച്ചിയയില്‍ രാത്രി വിശ്രമത്തിനായി എത്തിച്ചേരും. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയ്ക്ക് വന്‍ ജന പിന്തുണയാണ് ലഭിക്കുന്നത്.