വോട്ട് കൊള്ളക്കെതിരെയും ഭരണഘടന സംരക്ഷണത്തിനായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പന്ത്രണ്ടാം ദിനം. ബിഹാറിലെ സീതാമര്‍ഹിയിലാണ് ഇന്ന് യാത്ര നടത്തുക. യാത്രയ്ക്ക് വന്‍ ജന സ്വീകാര്യതയാണ് ബിഹാറില്‍ ലഭിക്കുന്നത്. സെപ്തംബര്‍ ഒന്നിന് പട്‌നയില്‍ യാത്ര സമാപിക്കും.
16 ദിവസങ്ങള്‍ കൊണ്ട് 1,300 കിലോമീറ്റര്‍ താണ്ടിയാണ് യാത്ര അവസാനിക്കുക. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളിലാണ് മോദി സര്‍ക്കാര്‍ കൈ കടത്തിയതെന്നും ഇനി അതിന് അനുവദിക്കില്ലെന്നും ഉയര്‍ത്തി കാട്ടിയാണ് രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ അലയടിക്കുന്നത്. ആഗസ്റ്റ് 17-ാം തീയതിയാണ് ‘വോട്ടര്‍ അധികാര്‍ യാത്ര’ ആരംഭിച്ചത്.