ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധത്തിര ഇളകും. കമ്മീഷന് ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ സഖ്യം പ്രതിഷേധ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അടക്കം 300 ഓളം വരുന്ന എംപിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. ബീഹാറിലെ എസ് ഐ ആര് റദ്ദാക്കണമെന്നും രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് തെര.കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസിന്റെ തുറന്ന പോര്. പാര്‍ലമെന്റില്‍ നിന്നാണ് എംപിമാര്‍ ആസ്ഥാനത്ത് മാര്‍ച്ച് നടത്തുക.
കഴിഞ്ഞ ദിവസമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തി ‘വോട്ട് കൊള്ള’ ആരോപണം നടത്തിയത്. ഇതോടെ തെര.കമ്മീഷനും കേന്ദ്ര സര്‍്ക്കാരും വെട്ടിലായിരിക്കുകയാണ്. രാജ്യത്തുടനീളം സമഗ്ര വോട്ടര്‍ പട്ടിക ക്രമക്കേടാണ് നടന്നിരിക്കുന്നത്. വോട്ട് കൊള്ള നടത്തയിാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ കേറിയതെന്ന് ഇതോടെ വ്യക്തമാകുകയാണ്.