ഫോക്സ് വാഗണ്‍ ഇന്ത്യക്ക് 171 കോടി രൂപ പിഴ; മലിനീകരണനിയന്ത്രണ പരിശോധനയില്‍ കൃത്രിമത്വം കാട്ടി

ഫോക്‌സ്‌വാഗൺ ഇന്ത്യയ്ക്ക് 171.34 കോടി രൂപ പിഴ. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാൻ കൃത്രിമം കാട്ടിയതിനാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഫോക്‌സ്‌വാഗണിൽ നിന്നും പിഴ ഈടാക്കിയത്.

പുകപരിശോധന നടത്തിയ വേളയിൽ മലിനീകരണ തോത് കുറച്ചുകാട്ടാൻ ഡീസൽ കാറുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഘടിപ്പിച്ചാണ് കമ്പനി വൻ തട്ടിപ്പ് നടത്തിയത്. 2018 നവംബർ മാസത്തിലാണ് ഡീസൽഗേറ്റ് വിവാദത്തിൽ ഇന്ത്യയ്ക്കുണ്ടായ ആഘാതം വിലയിരുത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ പ്രത്യേക സമിതിയെ നിയോഗിച്ചത്. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ 2018 ഡിസംബർ 28 ന് സമിതി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

2016 ൽ പുകമറ വിവാദത്തിൽപ്പെട്ട ഫോക്‌സ്‌വാഗൺ കാറുകൾ ഇന്ത്യയിൽ 48.678 ടൺ നൈട്രസ് ഓക്‌സൈഡ് വാതകം പുറന്തള്ളിയെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. ഡൽഹിയി കേന്ദ്രമാക്കി നടത്തിയ പഠനത്തില്‍  171.34 കോടിയുടെ നാശനഷ്ടമാണ് ദേശീയ ഹരിതട്രിഹ്യൂണല്‍ കണ്ടെത്തിയത്. വായുവിൽ നൈട്രജൻ ഡൈയോക്‌സൈഡിന്‍റെ കൂടിയ അളവ് ആസ്ത്മ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കും. ഉയർന്നതോതിൽ നൈട്രസ് ഓക്‌സൈഡ് അന്തരീക്ഷത്തിൽ കലരുന്നത് അമ്ലമഴയ്ക്കും പുകമഞ്ഞിനും ഇടയാക്കുമെന്നും റിപ്പോർട്ടിൽ ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി. 2015 ലായിരുന്നു ഫോക്‌സ്‌വാഗൺ പ്രതിയായ ഡീസൽഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ ഫോക്‌സ്‌വാഗൺ കൃത്രിമം കാണിച്ചതാണ് വി
വാദങ്ങൾക്ക് തുടക്കം.

volkswagen
Comments (0)
Add Comment