
മന്ത്രി വി എന്‍ വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി എന്‍ വാസവന്റെ ജ്യേഷ്ഠന്‍ വി എന്‍ സോമന്റെ മകള്‍ സ്മിത ഉല്ലാസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പാമ്പാടി പഞ്ചായത്ത് 17ആം വാര്‍ഡിലാണ് സ്മിത ഉല്ലാസ് മത്സരിക്കുന്നത്.
രണ്ടുവര്‍ഷത്തോളമായി സ്മിത കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. നേരത്തെ പാമ്പാടി സര്‍വീസ് സഹകണബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ഇഷ്ടമാണ് സ്ഥാനാര്‍ഥി ആകാന്‍ കാരണമെന്ന് സ്മിത ഉല്ലാസ് വ്യക്തമാക്കി.