‘വ്യക്തി വൈരാഗ്യം തീർക്കാന്‍ സർക്കാർ കൂട്ട് നില്‍ക്കില്ല’ ; ജലീലിനെ തള്ളി വാസവന്‍

Jaihind Webdesk
Wednesday, September 8, 2021

തിരുവനന്തപുരം : എആര്‍ ബാങ്ക് തട്ടിപ്പില്‍ കെടി ജലീലിനെ തള്ളി സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. വിഷയത്തില്‍ മുഖ്യമന്ത്രി നന്നായി കമന്‍റ് ചെയ്തിട്ടുണ്ടെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളിലെ വിഷയങ്ങളില്‍ ഇഡി അന്വേഷിക്കേണ്ട കാര്യമില്ല. ‘ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഇത് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്,’ മന്ത്രി പറഞ്ഞു. എആര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പോഴാണ് ഉയര്‍ന്നുവന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം എആര്‍ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് കെടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉചിതമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

;