ജനശ്രീ മിഷൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എൻ.എരിപുരം (71) അന്തരിച്ചു

Jaihind News Bureau
Wednesday, December 18, 2019

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്‍റും ജനശ്രീ മിഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എൻ.എരിപുരം (71) അന്തരിച്ചു. റിട്ടയേർഡ് അധ്യാപകനാണ്. ജില്ലാ ബാങ്ക് വൈസ് പ്രസിഡന്‍റ്, ഖാദി ലേബർ യൂണിയൻ ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

രാവിലെ ജവഹർലൈബ്രറി ഹാളിൽ നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിന് ശേഷം നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഡിസിസി ഓഫീസ് സന്ദർശിക്കാൻ പോയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കെ.സുധാകരൻ എംപി ഉൾപ്പടെയുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.