ലക്ഷദ്വീപ് : ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിഎം സുധീരന്‍

Jaihind Webdesk
Sunday, June 13, 2021

VM-Sudheeran

കേന്ദ്രം രാജ്യദ്രോഹ കുറ്റം ചുമത്തിയ ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. അധികാര ഭ്രാന്ത് തലയ്ക്കുപിടിച്ച ഭരണാധികാരികൾ എന്തും ചെയ്യാൻ മടിക്കില്ല എന്നതിന്‍റെ ഏറ്റവുമൊടുവിൽ പ്രകടമായ ഹീനനടപടിയാണ് ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണാധികാരികളുടേതെന്ന് കടുത്ത ഭാഷയില്‍ സുധീരന്‍ വിമർശിച്ചു. ഭീഷണി കൊണ്ടും കിരാതനടപടികൾ കൊണ്ടും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താമെന്നും ജനജീവിതം തകർക്കാമെന്നും ഭരണാധികാരികൾ വ്യാമോഹിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്കില്‍ കുറിപ്പിന്‍റെ പൂർണ്ണരൂപം.

അധികാര ഭ്രാന്ത് തലയ്ക്കുപിടിച്ച ഭരണാധികാരികൾ എന്തും ചെയ്യാൻ മടിക്കില്ല എന്നതിൻ്റെ ഏറ്റവുമൊടുവിൽ പ്രകടമായ ഹീനനടപടിയാണ് ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണാധികാരികളുടടേത്.
സുപ്രീം കോടതി വിധികളുടെ അന്തസത്ത തെല്ലെങ്കിലും ഉൾക്കൊണ്ടിരുന്നെങ്കിൽ സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത ഇത്തരം നിന്ദ്യമായ നടപടിക്ക് ഭരണാധികാരികൾ മുതിരില്ലായിരുന്നു.
ഇനിയെങ്കിലും സമചിത്തത വീണ്ടെടുത്ത് ആയിഷ സുൽത്താനക്കെതിരെ സ്വീകരിച്ചതുൾപ്പെടെയുള്ള തെറ്റായ നടപടികൾ റദ്ദാക്കാൻ ലക്ഷദ്വീപ് ഭരണാധികാരികളും അവരുടെ രക്ഷകർത്താക്കളായ മോഡി ഭരണകൂടവും തയ്യാറാകുകയാണ്
വേണ്ടത്.
ഭീഷണി കൊണ്ടും കിരാതനടപടികൾ കൊണ്ടും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താമെന്നും ജനജീവിതം തകർക്കാമെന്നും ഭരണാധികാരികൾ വ്യാമോഹിക്കരുത്.