അലോക് വർമയെ കേന്ദ്രസർക്കാർ വീണ്ടും പുറത്താക്കിയ നടപടി അസാധാരണവും സാമാന്യനീതി നിഷേധവുമെന്ന് വി.എം.സുധീരൻ

അലോക് വർമയെ കേന്ദ്രസർക്കാർ വീണ്ടും പുറത്താക്കിയ നടപടി അസാധാരണവും സാമാന്യനീതി നിഷേധവുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ.

സുപ്രീംകോടതി ഉത്തരവ് പ്രകാരം സിബിഐ ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയ അലോക് വർമയെ കേന്ദ്രസർക്കാർ വീണ്ടും പുറത്താക്കിയ നടപടി അസാധാരണവും സാമാന്യനീതി നിഷേധവുമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. അദ്ദേഹത്തിൻ്റെ വിശദീകരണം പോലും തേടാതെയാണ് ഒട്ടും ന്യായീകരിക്കാനാകാത്ത ഈ നടപടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ പ്രതിനിധിയായ ജഡ്ജി എ.കെ.സിക്രിയും ഇതിന് കൂട്ടുനിന്നു എന്നത് അങ്ങേയറ്റം വിചിത്രമാണെന്നും സുധീരൻ കുറ്റപ്പെടുത്തി .

റഫേൽ അന്വേഷണത്തെ മോഡിഭരണകൂടം വളരെയേറെ ഭയക്കുന്നു എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

സിബിഐ സംവിധാനത്തെ വരുതിയിലാക്കുന്നതിന് പ്രധാനമന്ത്രി മോഡി കാണിച്ച അതീവവ്യഗ്രത ഇന്ത്യയുടെ ‘പ്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി’യുടെ വിശ്വാസ്യതയെയാണ് സമ്പൂർണ്ണമായി തകർത്തത്.

ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കിയ മോഡി സിബിഐ സംവിധാനത്തെ കൂടി ഒതുക്കിയെടുത്തു.

ഇതിനെല്ലാമുള്ള വലിയ തിരിച്ചടി മോഡിയെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

VM Sudheeran
Comments (0)
Add Comment