എംപിമാർക്ക് സസ്പെന്‍ഷന്‍: ഇന്ത്യൻ പാർലമെന്‍ററി ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് വി.എം സുധീരന്‍ ; നടപടി അപലപനീയം

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാർലമെന്‍റിന്‍റെ പ്രവർത്തന സ്വാതന്ത്യത്തെപോലും നിഷേധിക്കുന്ന മോദി ഭരണകൂടത്തിന്‍റെ നടപടി അപലപനീയമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. കർഷകരുടെ ജീവിതത്തെ തകർത്തുകൊണ്ട് കാർഷിക മേഖലയെ സമ്പൂർണ്ണമായി കോർപറേറ്റുകൾക്ക് അടിയറ വെക്കുന്നതിന് ഇടവരുത്തുന്ന കർഷക ദ്രോഹ നിയമ നിർമ്മാണത്തിനെതിരെ പ്രതികരിച്ച എം പിമാരെ ഈ സമ്മേളന കാലാവധി കഴിയുന്നതുവരെ സസ്പെൻഡ് ചെയ്ത നടപടി ഇന്ത്യൻ പാർലമെന്‍ററിചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

എംപിമാരുടെ അവകാശം നിഷേധിച്ച് കൊണ്ട് ഏകപക്ഷീയമായി പ്രവർത്തിച്ച ബഹു രാജ്യസഭാ ഉപാധ്യക്ഷന്‍റെ തെറ്റായ നടപടി തിരുത്തുന്നതിനു പകരം അധികാരം ദുരുപയോഗപ്പെടുത്തി എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ഇന്ത്യൻ പാർലമെന്‍റിന് തീരാകളങ്കമാണ് വരുത്തിയിട്ടുള്ളത്. തെറ്റായ ഈ നടപടി എത്രയും വേഗത്തിൽ പിൻവലിക്കുന്നതാണ് ഉചിതമായ പാർലമെന്‍ററി മര്യാദയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Comments (0)
Add Comment