യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യ ശ്രമം : എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണം : വി എം സുധീരൻ

Jaihind Webdesk
Saturday, May 11, 2019

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുൻ കെ പി സി സി അധ്യക്ഷൻ വി.എം സുധീരൻ. ജനാധ്യപത്യത്തിന്‍റെ പരിശീലന കളരിയാവേണ്ട കലാലയങ്ങൾ ഭീകരതയുടെ പരിശീലന കേന്ദ്രങ്ങളാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാമ്പയിൻ കമ്മിറ്റി സംഘടിപ്പിച്ച പൗരസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.