അന്‍വർ കേരളത്തിന് അപമാനം; മുഖ്യമന്ത്രിയുടെ പ്രസ്താവന ഹീനം: പ്രകടമാകുന്നത് സിപിഎമ്മിന്‍റെ ജീർണ്ണതയെന്ന് വി.എം. സുധീരന്‍

Jaihind Webdesk
Tuesday, April 23, 2024

 

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് അതിഹീനമായ അഭിപ്രായപ്രകടനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍. അൻവറിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് അത്ഭുതപ്പെടുത്തുന്നതാണ്. സഹപ്രവർത്തകന്‍റെ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളിപ്പറയണമായിരുന്നു. സിപിഎമ്മിന്‍റെ ജീർണ്ണതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പി.വി. അൻവർ കേരളത്തിന്‌ അപമാനമാണെന്നും വി.എം. സുധീരന്‍ പറഞ്ഞു.