വിഴിഞ്ഞം തുറമുഖം: ‘ഉമ്മൻചാണ്ടിയെ അഴിമതിയിൽ കുടുക്കി വേട്ടയാടാൻ ശ്രമിച്ച ഇടതു സർക്കാരിനുള്ള മറുപടി’; എം.വിൻസെന്‍റ്

Jaihind Webdesk
Friday, July 12, 2024

 

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ അഴിമതിയിൽ കുടുക്കി വേട്ടയാടാൻ ശ്രമിച്ച ഇടതു സർക്കാരിനുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖം എന്ന് എം.വിൻസെന്‍റ് എംഎൽഎ. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ചുകൊണ്ട് പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയായിരുന്നു അഭിവാദ്യ പ്രകടനം. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ് തുടങ്ങിയ നേതാക്കൾ പ്രകടന പരിപാടിയിൽ പങ്കെടുത്തു.