വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ബിഷപ്പ് അടക്കമുള്ളവർക്കെതിരായ കേസ് സർക്കാർ പിന്‍വലിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണന്‍

Jaihind Webdesk
Tuesday, November 29, 2022

 

കോട്ടയം: വിഴിഞ്ഞത്ത് നടന്ന സംഘർഷങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വിഴിഞ്ഞം സമരത്തിന് പരിപൂർണ്ണമായ പിന്തുണ നൽകുന്നുവെന്നും ബിഷപ്പിനെതിരെ കേസെടുത്ത നടപടി സർക്കാര്‍ പിന്‍വലിക്കണമെന്നും തിരുവഞ്ചൂർ fപറഞ്ഞു.

അതേസമയം ഒരു പൊതുപ്രശ്നത്തിന്‍റെ പേരിൽ ബിഷപ്പിനെതിരെ കേസെടുത്തത് കേരളത്തിൽ ആദ്യത്തെ സംഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ്പ് അടക്കമുള്ളവർക്കെതിരെ സർക്കാർ എടുത്ത കേസ് എത്രയും വേഗം പിൻവലിക്കണം. കേരളാ കോൺഗ്രസ് വിഴിഞ്ഞം വിഷയത്തിൽ തങ്ങളുടെ നിലപാട് ശക്തമായി മുഖ്യമന്ത്രിയെ അറിയിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.

സിസി ടിവി തെളിവുകൾ നശിപ്പിക്കുന്നത് നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും സിസി ടിവികൾ നശിപ്പിച്ചിട്ടുണ്ട്. തങ്ങൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നടന്നാൽ സർക്കാർ എടുത്ത് ഉപയോഗിക്കുന്ന വാക്കുകളാണ് നുഴഞ്ഞുകയറ്റം, ഒറ്റപ്പെട്ട സംഭവം എന്നത്. വിഴിഞ്ഞം പ്രദേശവാസികൾക്കായി ദുരിതാശ്വാസത്തിന് 460 കോടി രൂപ ബഡ്ജറ്റ് മാറ്റിവെച്ചിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഇത് എവിടെപ്പോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ ചോദിച്ചു.