കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്നലെ നടന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിനെ തുടര്‍ന്നാണ് എം.പി വിമര്‍ശനം ഉന്നയിച്ചത്. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് സംസാനിക്കാന്‍ അവസരം നല്‍കിയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. തങ്ങള്‍ ആഘോഷിച്ച പ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടത് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുരമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധ്യക്ഷത വഹിച്ച മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങിന് ക്ഷണിക്കാതിരുന്നതു മുതല്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുകയായിരുന്നു. പ്രതിപക്ഷ ഭാഗത്തു നിന്ന് സ്ഥലം എം.പിക്കും എം.എല്‍.എയ്ക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. എന്നാല്‍ അവരെ പോലും ചടങ്ങില്‍ വേണ്ട വിധത്തില്‍ മാനിച്ചില്ല എന്ന കടുത്ത ആരോപണം ഉയരുന്നുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചാണ് ചടങ്ങ് അവസാനിച്ചത് തന്നെ.