വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റ് ഉമ്മന്‍ചാണ്ടിക്കെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. യുഡിഎഫിന്റെ കുഞ്ഞാണ്. ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെതിരായാണ് പ്രതികരിക്കുന്നത്. പദ്ധതിക്കെതിരെ സിപിഎം ചെയ്യാവുന്നത് മുഴുവന്‍ ചെയ്തിട്ട് ഇപ്പോള്‍ എല്‍ഡിഎഫിന്റെ കുഞ്ഞാക്കി മാറ്റുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ക്രഡിറ്റ് ഉമ്മന്‍ചാണ്ടിക്കാണെന്നും എംഎം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.