വിഴിഞ്ഞം കമ്മീഷനിംഗ്: പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Wednesday, April 30, 2025

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങിന് പ്രതിപക്ഷ നേ താവ് വി.ഡി സതീശനെ ക്ഷണിക്കാത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന ആവശ്യവും നേതാക്കൾ മു ന്നോട്ട് വയ്ക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ട ങ്ങളിലും ഊർജവും നേതൃത്വവും നൽകി പദ്ധതിയെ മുന്നോട്ടുനയിച്ച ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി ഒഴുക്കിയ ചോരയും വിയർപ്പും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്രനിമിഷം പൂർണവുമാവില്ല.തുറമുഖം കമ്മീഷനിങ്ങിനോടടുക്കുമ്പോ ൾ, ചരിത്രത്തോട് നീതി പുലർത്തേണ്ട ന്ന ബാധ്യതയും കടമയും സർക്കാരിനുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

വിഴി ഞ്ഞം തുറമുഖ പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഇ ച്ഛാശക്തിയെന്ന് പ്രതിപക്ഷ നേ താവ് വി.ഡി സതീശൻ. പ ദ്ധതിക്ക് പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. പദ്ധതി കൊണ്ടുവന്നവരെ വിസിമരിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും വി.ഡി സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി മോദി കൂട്ടുകെട്ട് ആഴത്തിലുള്ളതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
വിഴിഞ്ഞം തുറമുഖ കമ്മീഷനങ്ങിന് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് തെറ്റ്. അഴിമതിയുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖ സന്ദർശനത്തിന് മുഖ്യമന്ത്രി കുടുബത്തോടൊപ്പം എത്തിയതിൽ വിമർശനവു മായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.