വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സമരസമിതി

Jaihind Webdesk
Tuesday, December 6, 2022

തിരുവനന്തപുരം: വിഴിഞ്ഞം സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള  ചർച്ചയിലാണ് തീരുമാനമായത്.

എന്നാല്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്നും ഇത് തത്കാലികമായ ഒത്തുതീര്‍പ്പ് മാത്രമാണെന്നും സമരസമിതി അറിയിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചു,  പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു. അതേസമയം തുറമുഖ നിർമാണം തടസ്സപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.