വിവോ വൈ91ഐ വിപണിയിൽ

Jaihind Webdesk
Tuesday, February 26, 2019

പുതിയ എൻട്രി ലെവൽ സ്മാർട്ട് ഫോൺ മോഡൽ വിപണിയിൽ എത്തിച്ച് വിവോ. വൈ91 ന്‍റെ ബേസ് വേരിയന്‍റായ വൈ91ഐ ആണ് വിവോ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

6.22 ഇഞ്ച് എച്ച്.ഡി എൽ.സി.ഡി ഐപി.എസ് വാട്ടർ നോച്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 439 പ്രോസസ്സർ, 4ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് കണക്ടീവിറ്റി, ഫിംഗർപ്രിന്റ് സെൻസർ, 13+2 മെഗാപിക്സലിന്റെ ഇരട്ട പിൻ ക്യാമറ, 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ, 4,030 എംഎഎച്ച് ബാറ്ററി എന്നിവയാണ് വൈ91ഐ യുടെ പ്രധാന സവിശേഷതകൾ.

ആൻഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായി വിവോയുടെ സ്വന്തം ഫൺടച്ച് ഓ.എസിലായിരിക്കും പ്രവർത്തനം. നിലവിൽ ഫിലിപൈൻസിൽ വിപണിയിലുള്ള ഫോൺ മാർച്ച് ആദ്യം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 2 ജി.ബി റാം 16 ജി.ബി വേരിയന്റ് ഫോണിന് 7,990 രൂപ വില പ്രതീക്ഷിക്കാം.