വിതുര പീഡനക്കേസ് : ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Jaihind News Bureau
Friday, February 12, 2021

വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ കേസുകളിലായി 24 വർഷം കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 10 വർഷം അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി കൊല്ലം ജുബൈറാ മൻസിലിൽ സുരേഷി (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ–52) നെയാണ് കുറ്റക്കാരനെന്നു കണ്ട് കോട്ടയം പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണ്‍ ശിക്ഷ വിധിച്ചത്.