വിസ്മയയെ മര്‍ദ്ദിച്ചെന്ന് കിരണ്‍ കുമാറിന്‍റെ മൊഴി ; ‘മദ്യപിച്ചാല്‍ സ്വഭാവം മാറും’

കൊല്ലം : വിസ്മയയെ മര്‍ദ്ദിച്ചെന്ന് സമ്മതിച്ച് ഭര്‍ത്താവ് കിരണ്‍ കുമാര്‍. അന്വേഷണസംഘത്തിന് മുന്‍പാകെയാണ് കിരണിന്റെ മൊഴി. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകും. മനശ്ശാസ്ത്രജ്ഞരെ കണ്ട് പൊലീസ് അഭിപ്രായം തേടും.

അതിനിടെ കിരൺകുമാറിനെ അന്വേഷണ സംഘം ബാങ്കിലെത്തിച്ച് തെളിവെടുത്തു. എസ്ബിഐ പോരുവഴി ശാഖയിലെത്തിച്ചാണ് പരിശോധന നടത്തിയത്. ഇയാളുടെ സാമ്പത്തിക ശ്രോതസുകളെകുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.

Comments (0)
Add Comment