വിസ്മയ കേസില്‍ പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു. കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യ പ്രേരണാ കുറ്റം നടത്തിയിട്ടില്ലെന്ന് കാട്ടിയാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതി കിരണ്‍ കുമാറിന്റെ അപ്പീല്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീലില്‍ തീരുമാനമുണ്ടാകുന്നതു വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു കിരണിന്റെ ആവശ്യം. ഈ കേസിലാണ് ഇപ്പോള്‍ സുപ്രധാന നീക്കം ഉണ്ടായിരിക്കുന്നത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. 2021 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലെന്നും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിച്ചില്ലെന്നും പറഞ്ഞാണ് കിരണ്‍ വിസ്മയയെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്.