വിഷു ബമ്പര്‍ ഒന്നാം സമ്മാനം VC 490987 ടിക്കറ്റിന്; സമ്മാനത്തുക 12 കോടി രൂപ

Jaihind Webdesk
Wednesday, May 29, 2024

 

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം VC 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍: VA205272, VB 429992, VC 523085, VD 154182, VE 565485, VG 654490.

വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. 300 രൂപയായിരുന്നു ടിക്കറ്റ് വില. ആറ് സീരീസുകളിലായി രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയാനാകും.