വിഷു ബമ്പര്‍; 12 കോടി ഭാഗ്യവാന്‍ വിശ്വംഭരന്‍, വാർത്തയറിഞ്ഞ് ആളുകള്‍ എത്തുമോയെന്ന ഭയമുണ്ടെന്ന് പ്രതികരണം

Jaihind Webdesk
Thursday, May 30, 2024

 

ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം പഴവീട് സ്വദേശി വിശ്വംഭരന്. ഒന്നാം സമ്മാനമായ 12 കോടിക്കാണ് വിശ്വംഭരന്‍ അർഹനായത്. ആലപ്പുഴയിലെ ഏജന്‍റ് അനില്‍ കുമാർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വിശ്വംഭരന്‍ എടുത്ത VC 490987 നമ്പറാണ് സമ്മാനത്തിന് അര്‍ഹമായത്.

സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. സ്ഥിരം ലോട്ടറിയെടുക്കുന്ന ആളാണ് വിശ്വംഭരന്‍. വിഷു ബമ്പര്‍ ലഭിച്ചെന്ന  വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്ന പേടിയുണ്ടെന്ന് വിശ്വംഭരന്‍ പ്രതികരിച്ചു.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍: VA205272, VB 429992, VC 523085, VD 154182, VE 565485, VG 654490. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. 300 രൂപയായിരുന്നു ടിക്കറ്റ് വില. ആറ് സീരീസുകളിലായി രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.