ശബരിമലയിലെ ആചാരലംഘനത്തിനും സ്വര്‍ണ കൊള്ളയ്ക്കുമെതിരെ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കൊല്ലം ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ് ശാസ്താംകോട്ടയിലും കൊട്ടാരക്കരയിലും അഞ്ചലിലും യാത്രയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.സര്‍ക്കാര്‍ ശബരിമലയിലെ കൊള്ളയില്‍ സര്‍ക്കാര്‍ സമാധാനം പറയണമെന്നും ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ. ആവശ്യപ്പെട്ടു ശബരിമലയില്‍ ആചാരലംഘനം നടത്തി സ്ത്രീകളെ പ്രവേശിപ്പിച്ച ശേഷം വിശ്വാസ സമൂഹത്തെ വെല്ലുവിളിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് പിന്നില്‍ ചില രഹസ്യഅജണ്ടകള്‍ ഉണ്ടെന്ന് ജാഥ ക്യാപ്റ്റന്‍ അടൂര്‍ പ്രകാശ് എം പി കുറ്റപ്പെടുത്തി.ശബരിമലയില്‍ ആചാരലംഘനത്തിനും കൊള്ളയ്ക്കും കൂട്ടുനിന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വിശ്വാസികള്‍ക്ക് മുന്നില്‍ മറുപടി പറയണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് കൊട്ടാരക്കരയിലെത്തിയ വിശ്വാസ സംരക്ഷണയാത്രയ്ക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. വിശ്വാസ സമൂഹത്തിന്റെ വലിയ പിന്തുണയാണ് ജാഥയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. ശബരിമലയിലെ വിശ്വാസപ്രമാണങ്ങളെ തച്ചു തകര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെയുള്ള ശക്തമായ താക്കീതുമായിബഹുജന പിന്തുണയില്‍ അടൂര്‍ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രയാണം തുടരുകയാണ്.