ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കായിക താരങ്ങൾ; പത്മശ്രീ തിരികെ നൽകുമെന്ന് വിരേന്ദർ സിംങ് യാദവ്

Jaihind Webdesk
Saturday, December 23, 2023

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കായിക താരങ്ങൾ രംഗത്ത്. മുൻ ഗുസ്തി താരം വിരേന്ദർ സിംങ് യാദവ് പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് പിന്തുണയുമായി കായിക താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കായിക താരങ്ങളുമായി സംസാരിക്കും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദേശീയ ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ഗുസ്തി താരങ്ങൾ.

സാക്ഷി മാലിക്കിനും ബജ്രംങ് പൂനിയയ്ക്കും പിന്നാലെ പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഗുസ്തി താരം വിരേന്ദർ സിംങ്. കേൾവി പരിമിതർക്കുളള ഒളിംപിക്സിൽ മൂന്നു തവണ സ്വർണ്ണ മെഡൽ ജേതാവാണ് വിരേന്ദർ സിംങ്.  സാക്ഷി മാലിക്കിനെ അഭിനന്ദിച്ചു കൊണ്ടുളള സച്ചിന്റെയും അമിതാഭ് ബച്ചന്റെയും പോസ്റ്റുകള്‍ വിജേന്ദർ സിംങ് പങ്കു വച്ചു. എന്നാൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാഷ്ടീയമെന്നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷൻ സഞ്ജയ് സിംങിന്റെ വിമർശനം.