സച്ചിനെ മറികടന്ന് വിരാട് കോഹ്ലി; റെക്കോഡ് നേട്ടം

Jaihind Webdesk
Sunday, January 15, 2023

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലൂടെ വിരാട് കോഹ്ലി ഏകദിനത്തില്‍ പുതിയ നേട്ടം കൈവരിച്ചു. ഏകദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമായി കോഹ്ലി മാറി. കാര്യവട്ടം ഏകദിനത്തില്‍ കോഹ്ലി നേടിയത് ഇന്ത്യന്‍ മണ്ണിലെ 21 ആം സെഞ്ചുറിയാണ്. ഏകദിനത്തിലെ 46 മത്തെയും അന്താരാഷ്ട്ര കരിയറിലെ 74 മത്തെയും സെഞ്ചുറി നേട്ടത്തിലാണ് കോഹ്ലി എത്തിയത്.