എഫിക്കുഞ്ഞും കേരളത്തിന്‍റെ കുഞ്ഞൂഞ്ഞും; കേരളക്കര സ്നേഹപൂർവ്വം ഏറ്റെടുത്ത വൈറല്‍ വീഡിയോ | VIDEO

Jaihind News Bureau
Friday, July 17, 2020

എഫിക്കുഞ്ഞും കേരളത്തിന്‍റെ കുഞ്ഞൂഞ്ഞും, കേരളക്കര സ്നേഹപൂർവ്വം ഏറ്റെടുത്ത വൈറല്‍ വീഡിയോ.

കുഞ്ഞുങ്ങളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു അപൂർവ വീഡിയോ എന്ന ആമുഖത്തോടെയാണ് ഈ “ഒളിക്യാമറ ദൃശ്യങ്ങൾ” ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്. നിങ്ങൾ ഏത് രാജ്യത്തെ രാജാവാണെങ്കിലും നിങ്ങളുടെ മക്കൾക്ക് നിങ്ങൾ ഒരു അച്ഛൻ മാത്രമാണ്…
ഇന്നലെ തിരുവനന്തപുരത്തെ ഒരു വീട്ടിൽനിന്നും പകർത്തിയ ഈ “ഒളിക്യാമറ ദൃശ്യങ്ങൾ” ഇവിടെ പങ്കുവെയ്ക്കുമ്പോഴും, അപ്പോൾ മനസ്സിൽ പെയ്‌തിറങ്ങിയ കുളിർമഴ തോർന്നിട്ടില്ലെന്നും ഫാദർ ജോണ്‍സണ്‍ പാലപ്പള്ളി പറയുന്നു. രാഷ്ട്രീയ മുൻവിധികളില്ലാതെ ഈ ചെറുചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.