മണിപ്പൂരിൽ വീണ്ടും സംഘർഷം. അതിർത്തി മേഖലയായ മോറെയിലായിരുന്നു സംഘർഷമുണ്ടായത്. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഐ.ആർ.ബി കമാൻഡോ വാങ്ഖെം സോമോർജിത്ത് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മുതൽ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം മോറെയിലെ സൈനിക പോസ്റ്റിന് നേരെ അക്രമികൾ ബോംബ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. അക്രമികൾ താൽക്കാലിക സൈനിക പോസ്റ്റിന് നേരെ ആർ.പി.ജി ഷെല്ലുകൾ വർഷിച്ചെന്നും സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായെന്നും പോലീസ് അറിയിച്ചു.