തിരുവനന്തപുരം: കഴക്കൂട്ടത്ത് ജന്മദിന പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. കഴിഞ്ഞ രാത്രി കഴക്കൂട്ടത്തെ ബാർ റെസ്റ്റോറന്‍റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്വദേശി ഷമീം, പുതുക്കുറിച്ചി സ്വദേശി ജിനോ, കല്ലമ്പലം സ്വദേശി അനസ് എന്നിവരാണ് പിടിയിലായത്.
കുത്തേറ്റ ഷാലു, സൂരജ് എന്നിവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഷാലുവിന് ശ്വാസകോശത്തിലും സൂരജിന് കരളിനുമാണ് കുത്തേറ്റത്. കുത്തേറ്റ മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.