പാർട്ടിപ്രവർത്തകയായ യുവതിയോട് പരാക്രമം; സിപിഎം നേതാവിനെതിരെ പീഡനക്കേസ്

Thursday, May 11, 2023

 

പത്തനംതിട്ട: സിപിഎം നേതാവിനെതിരെ ആറന്മുള പോലീസ് പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം കോഴഞ്ചേരി ഏരിയാ കമ്മിറ്റി അംഗം ജേക്കബ് തര്യനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പാർട്ടി പ്രവർത്തകയായ വീട്ടമ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തിയ ജേക്കബ് തര്യൻ യുവതിയെ കടന്നുപിടിക്കുകയും മുഖത്തും ശരീരഭാഗങ്ങളിലും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തതായി യുവതി മജിസ്ട്രേറ്റിന് മൊഴി നൽകി. ഏറെ നാളായി അവസരത്തിനായി കാത്തിരിക്കുകയാണെന്ന ആമുഖത്തോടെയായിരുന്നു നേതാവിന്‍റെ സഹപ്രവർത്തകയോടുള്ള പരാക്രമം.

ഒരു മാസം മുമ്പ് ഉണ്ടായ സംഭവം ഒതുക്കിതീർക്കാൻ പ്രാദേശിക നേതൃത്വം ശ്രമിച്ചെങ്കിലും യുവതി പിന്മാറാന്‍ തയാറായില്ല. ഇതോടെ മുതിർന്ന ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്തിന്‍റെ നേതൃത്വത്തിൽ പാർട്ടി മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാവാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.