
യുഡിഎഫ് കോവളം നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.എം.വൻസെന്റിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരേ അക്രമം. ഓഫിസിലെ
ബോർഡുകളും,പര്യടന വാഹനവും,ലൈറ്റുകളും,കമ്പ്യൂട്ടർ,പ്രിൻറർ എന്നിവയടക്കം തകർത്ത നിലയിലാണ്.ഇന്ന് പുലർച്ചെ പ്രവർത്തകർ ഇല്ലാതിരുന്ന സമയത്താണ് അക്രമം നടന്നതെന്നാണ് സംശയിക്കുന്നത്.പാർട്ടി പ്രവർത്തകർ പോലീസിൽ പരാതി നൽകി.വിൻസെന്റിന്റെ ജനസമ്മതിയിലും പ്രചരണ രംഗത്തെ വലിയ മുന്നേറ്റത്തിലും വിറളി പൂണ്ട സിപിഎം ബിജെപി കൂട്ടുകെട്ട് സമാനമായ പല അതിക്രമങ്ങളും മണ്ഡലത്തിൽ പലകുറി നടത്തിയിട്ടുണ്ട്.