ഷാഫി പറമ്പിലിന് നേരെ ഉണ്ടായ അക്രമത്തില്‍ പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഇന്ന് പരാതി നല്‍കുമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍. അക്രമത്തിന് നേതൃത്വം നല്‍കിയ രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേരാമ്പ്ര ഡി.വൈ.എസ്.പി പി. സുനില്‍ കുമാര്‍, വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, ഷാഫിയെ അടിച്ച പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണം. നടപടിക്ക് അഞ്ചോ, ആറോ ദിവസം കാത്തുനില്‍ക്കുമെന്നും ഇല്ലെങ്കില്‍ വടകരയില്‍ റൂറല്‍ എസ്.പിയുടെ വാടക വാടക വീട് ഉപരോധിക്കുമെന്നും അദ്ദേഹം കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നടപടിയെടുത്തില്ലെങ്കില്‍ ഇന്ന് വരെ കാണാത്ത സമരം ആയിരിക്കും ഉണ്ടാവുക. ലാത്തിച്ചാര്‍ജ്ജ് നടത്താനുള്ള ഒരു നടപടിക്രമവും പാലിച്ചിട്ടില്ല. കൊടി സുനിയേക്കാള്‍ മോശവും മൂന്നാംകിടയുമാണ് റൂറല്‍ എസ്.പി ബൈജുവെന്നും റൂറല്‍ എസ്.പിയെ താക്കീത് ചെയ്യണമെന്നും അദ്ദേഹം വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.