തിരഞ്ഞെടുപ്പ് ചട്ടലംഘനം; തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ

Jaihind Webdesk
Sunday, March 24, 2024

 

പത്തനംതിട്ട: യുഡിഎഫ് നൽകിയ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ തോമസ് ഐസക്കിനോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തോമസ് ഐസക്ക് വിശദീകരണം നൽകണം. കുടുംബശ്രീയേയും തൊഴിലുറപ്പ് തൊഴിലാളികളെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് യുഡിഎഫ് പരാതി നൽകിയത്. പ്രചാരണത്തിന്‍റെ ഭാഗമായി സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് എന്നാണ് പരാതി.

കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെ യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കത്ത് കിട്ടിയശേഷം വിശദീകരണം നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു.