‘ഇനിയും മതിയായില്ലെങ്കില്‍ ഒറ്റ വെട്ടിന് കൊന്നോളൂ’ ; സിപിഎം വേട്ടയാടലിനെതിരെ മാധ്യമപ്രവര്‍ത്തക ; കുറിപ്പ്

Saturday, May 29, 2021

കണ്ണൂര്‍: പൊലീസിൽ നിന്നും സി.പി.എം പ്രവർത്തകരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തക. കണ്ണൂരിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷിന്‍റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ വിനീത വേണുവാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.

സിപിഎം പ്രവർത്തകരിൽ നിന്നും സദാചാര പൊലീസിങ്ങും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണവുമുണ്ടായ പശ്ചാത്തലത്തിലാണ് താനും കുടുംബവും അഞ്ച് വർഷത്തോളമായി നേരിടുന്ന അനുഭവങ്ങള്‍ വിനീത തുറന്നെഴുതിയത്.

അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ ഭര്‍ത്താവിനെ സ്ഥലം മാറ്റിയെന്നും കൊടുംക്രിമിനലായ ആകാശ് തില്ലങ്കേരിയിൽ നിന്നും വധഭീഷണി ഉണ്ടായെന്നും വിനീത പറയുന്നു. പരാതി നല്‍കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥർ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും വിനീത കുറിച്ചു. “ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കുഞ്ഞുങ്ങളെയുമായി കവലയില്‍ വന്ന് നില്‍ക്കാം… ഒറ്റ വെട്ടിന് ഞങ്ങളെ കൊന്നോളൂ…” എന്ന വരികളോടെയാണ് വിനീതയുടെ കുറിപ്പ് അവസാനിക്കുന്നത്.