ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി മലയാളിയായ വിനീത് തോമസിനെ നിയമിച്ചു. നിലവിൽ എൻ.എസ്.യു.ഐ ദേശീയ നവമാധ്യമ വിഭാഗം കോർഡിനേറ്ററാണ് വിനീത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ഉമയാറ്റുകര സ്വദേശിയായ വിനീത് ഡൽഹി യൂത്ത് കോൺഗ്രസ് ഗവേഷണ വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗമെന്ന നിലയിലും പ്രവർത്തിക്കുന്നുണ്ട്.