നടിയും മുന്‍ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. വിജയശാന്തി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാണ്. നാളെ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വിജയശാന്തി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ ജി.കിഷന്‍ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് വിവരം. 2009ല്‍ ടിആര്‍എസില്‍ നിന്ന് എംപിയായ വിജയശാന്തി 2014ല്‍ കോണ്‍ഗ്രസിലെത്തി. 2019ലാണ് വിജയശാന്തി ബിജെപിയിലേക്ക് ചേക്കേറിയത്.