ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി

Jaihind Webdesk
Friday, October 6, 2023

ദളപതി വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈയിലെ രോഹിണി തിയേറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി്. ആരാധകരുടെ അതിരുവിട്ട ആവേശവും മാന്യതയില്ലാത്ത പെരുമാറ്റവുമാണ് തിയറ്ററിന് നാശനഷ്ടം വരുത്തിയതെന്നാണ് ആരോപണം. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായി്. സീറ്റുകള്‍ പലതും ഇളകിവീണു. വിജയ് ചിത്രങ്ങളുടെ ട്രെയിലര്‍ റിലീസ് ചെയ്യുമ്പോള്‍ പ്രത്യേക ഫാന്‍സ് ഷോകള്‍ നടത്താറുള്ള തിയറ്ററുകളില്‍ ഒന്നാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്‌ക്രീന്‍. സംഭവത്തില്‍ തിയറ്റര്‍ ഉടമകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധിപേരാണ് ആരാധകരെ വിമര്‍ശിച്ചുകൊണ്ട് എത്തുന്നത്. പലയിടത്തും ലിയോയുടെ ട്രെയിലറിന് പ്രത്യേക പ്രദര്‍ശനവും അനുവദിച്ചിരുന്നില്ല. ആരാധകര്‍ വന്‍തോതില്‍ തിയേറ്ററുകളിലും മറ്റും തടിച്ചു കൂടുന്നതിനാലാണ് ട്രെയിലറിന്റെ പ്രദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചതെന്നായിരുന്നു വിവരം.