വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; പണത്തിന് പുറമെ പച്ചക്കറിയും കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

Jaihind Webdesk
Tuesday, January 4, 2022

 

പാലക്കാട് : വാളയാറില്‍ ആർടിഒ ചെക്ക് പോസ്റ്റിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കൈക്കൂലിയായി വാങ്ങിയ 67,000 രൂപ പിടിച്ചെടുത്തു. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശ.

പണത്തിന് പുറമെ ഓറഞ്ചും നാരങ്ങയും മത്തങ്ങയും വരെ കൈക്കൂലിയായി വാങ്ങുന്നുണ്ടെന്ന് കണ്ടെത്തി.  മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക.

വിജിലൻസ് സംഘത്തെ കണ്ടതോടെ ഓഫീസിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് കുതറി ഓടി. അഞ്ച് പേരായിരുന്നു ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.