കെഎസ്ഇബിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയർമാരെ നിയമിച്ചത് വാട്സ്ആപ്പ് വഴി; വിജിലന്‍സ് അന്വേഷണം

കെഎസ്ഇബി ചെയർമാന്‍റെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയർമാരെ വാട്സാപ്പ് വഴി നിയമിച്ചതിലാണ് ഇപ്പോള്‍ വിജിലൻസ് അന്വേഷണം തുടങ്ങിയത്. കെഎസ്ഇബി ചെയർമാൻ ഫെയിസ് ബുക്ക് കുറിപ്പിൽ സൂചിപ്പിച്ച ക്രമക്കേടുകളിലൊന്നാണിത്.

അസിസ്റ്റന്‍റ് എൻജിനീയർമാരെ നിയമിച്ചതും ശമ്പളവും ആനുകൂല്യവും പ്രഖ്യാപിച്ചതും സർക്കാരിന്റെ അനുമതിയില്ലാതെയാണ് എന്നായിരുന്നു കെഎസ്ഇബി ചെയര്‍മാന്‍ ഫെയിസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. സർക്കാരിന്‍റെ അനുമതിയില്ലാതെ 167 പേരെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കുകയായിരുന്നു. ഇക്കാര്യം വാട്‌സ് അപ്പ് വഴിയാണ് കെഎസ്ഇബി എച്ച് ആർ വിഭാഗം ഡയറക്ടർ പി കുമാരൻ കോടതിയെ അറിയിച്ചത്. ഈ നിയമനം സർക്കാരോ ബോർഡോ അറിഞ്ഞിരുന്നില്ല.

Comments (0)
Add Comment