വരവില്‍ കവിഞ്ഞ സ്വത്ത്; ബെവ്‌കോ തിരുവനന്തപുരം റീജിയണൽ മാനേജർക്കെതിരെ വിജിലൻസ് അന്വേഷണം

Saturday, March 16, 2024

 

മലപ്പുറം: ബെവ്‌കോ തിരുവനന്തപുരം റീജിയണൽ മാനേജർക്കെതിരെ വിജിലൻസ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. ഇവരുടെ മലപ്പുറം മഞ്ചേരിയിലെ വീട്ടിൽ വിജിലൻസ് പരിശോധന തുടരുകയാണ്. പുലർച്ചെയോടെയാണ് വിജിലൻസ് സംഘം മഞ്ചേരിയിലെത്തിയത്. വിജിലൻസ് കോഴിക്കോട് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. റെയ്‌ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസോ വിജിലൻസോ പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് വിജിലൻസ് എസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പരിശോധന.