VIDEO | യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ നേതാവിന്‍റെ ഭീഷണി; കെഎസ്‌യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ നേതാവിന്‍റെ ഭീഷണി. കെഎസ്‌യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കെഎസ്‌യു കൊടി ഉയർത്തിയാൽ കൊല്ലുമെന്നാണ് എസ്എഫ്‌ഐ നേതാവ് ഏട്ടപ്പൻ മഹേഷിന്‍റെ ഭീഷണി. നിതിൻ രാജിനെ മർദ്ദിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടതു അനുഭാവ സംഘടനയിലെ അധ്യാപകനും എസ്.എഫ് ഐ പ്രവർത്തകരും ഹോസ്റ്റലിൽ വച്ച് കെഎസ്‌യു പ്രവർത്തകരെ ഭീക്ഷിണിപ്പെടുത്തുന്ന വീഡിയോയും ജയ്ഹിന്ദ് നൂസിന് ലഭിച്ചു. നിയമനടപടിക്കൊരുങ്ങുകയാണ് കെഎസ്‌യു.

കഴിഞ്ഞ ദിവസം രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വെച്ച് കെ.എസ്.യു യൂണിറ്റ് ഭാരവാഹിയും, ജോയിന്‍റ് സെക്രട്ടറിയുമായ നിതിൻ രാജിനെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. എസ് എഫ് ഐ പ്രവത്തകനായ മഹേഷും സംഘവും, മദ്യലഹരിയിൽ എത്തി നിതിനെ ക്രൂരമായി മർദ്ദിച്ചു.

നിതിനെ കൊല്ലപ്പെടുത്താനാണ് സംഘം ശ്രമിച്ചതെന്നും, എന്നാൽ മറ്റ് വിദ്യാർത്ഥികൾ എത്തിയത്തോടെ ശ്രമം ഉപേക്ഷിക്കുകയും, ചെയ്യുകയായിരുന്നുവെന്നും, സഹപാഠികൾ പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികളുടെ മുറിയിലെത്തി. ഇടതു അനുഭാവ അധ്യാപകനും എസ് എഫ് ഐ പ്രവർത്തകരും ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു.

മർദ്ദനത്തിൻ അവശനായ നിഥിൻ ഇപ്പോഴും, മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് ആരംഭിച്ചതു മുതൽ എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നും, നിരന്തര ഭീഷണി നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആക്രമണം.

https://youtu.be/TXiLEaJDerc

KSUsfiUniversity College HostelEttappan Mahesh
Comments (0)
Add Comment